ഇരിട്ടി കീഴുര്‍കുന്നില്‍ വാഹനം കയറി ഗുരുതരമായി പരിക്കേറ്റ ഇടുക്കി സ്വദേശി ഗോപാലനെ സ്വന്തം വാഹനത്തില്‍ കയറ്റി ഹോസ്പിറ്റലില്‍ എത്തിച്ച എം പി അബ്ദുല്‍ ലത്തീഫിനെ ചാക്കാട് കുവ്വത്തുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു

വാഹനാപകടത്തില്‍ പരിക്കേറ്റ് റോഡില്‍ കിടന്നയാളെ ആശുപത്രിയില്‍ എത്തിച്ച എം പി അബ്ദുള്‍ ലത്തീഫിനെ അനുമോദിച്ചു

ഇരിട്ടി:ഇരിട്ടി – കീഴുര്‍കുന്നില്‍ വാഹനം കയറി ഗുരുതരമായി പരിക്കേറ്റ ഇടുക്കി സ്വദേശി ഗോപാലനെ സ്വന്തം വാഹനത്തില്‍ കയറ്റി ഹോസ്പിറ്റലില്‍ എത്തിച്ച എം പി അബ്ദുല്‍ ലത്തീഫിനെ ചാക്കാട് കുവ്വത്തുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. അപകടം നടന്ന സമയത്ത് ഇതുവഴി കടന്നുപോയ ചില വാഹന ഡ്രൈവര്‍മാര്‍ ഇയാളെ ശ്രദ്ധിക്കാത്തിടത്താണ് അബ്ദുല്‍ ലത്തീഫിന്റെ ഈ പ്രവര്‍ത്തനം. അനുമോദന ചടങ്ങ് മഹല്ല് ഖത്തീബ് അസ്ലം വാഫി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡണ്ട് ഇ. ഹമീദ് അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് വി കെ നസീര്‍ ഹാജി ഉപഹാരസമര്‍പ്പണം നടത്തി. സുബൈര്‍ സ അദി, കെ പി മുഹമ്മദലി, പി ഹാരിസ്, പി. കെ നാസര്‍,മജീദ് ഊവാപ്പള്ളി തുടങ്ങിയവര്‍ സംബന്ധിച്ചു.