തൃശ്ശൂര്‍ മേയര്‍ എം കെ വര്‍ഗീസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് വി എസ് സുനില്‍കുമാര്‍. എം കെ വര്‍ഗീസ് ബിജെപി സ്ഥാനാര്‍ഥിക്കായി വോട്ടു പിടിച്ചു എന്ന് വിഎസ് സുനില്‍കുമാര്‍ ആരോപണം ഉന്നയിക്കുന്നു. തൃശ്ശൂര്‍ പാര്‍ലമെന്റിലേക്ക് നടത്തിയ തെരഞ്ഞെടുപ്പില്‍ തനിക്കുവേണ്ടി മേയര്‍ പ്രവര്‍ത്തിച്ചില്ലെന്നും പകരം ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിച്ചുവെന്നും വിഎസ് സുനില്‍കുമാര്‍ പറഞ്ഞു.
എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ സഹായിക്കാൻ വേണ്ടിയാണ് തൃശൂര്‍ മേയര്‍ പ്രവര്‍ത്തിച്ചതെന്ന് തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ തനിക്ക് ഉറപ്പിച്ച് പറയാനാകുമെന്ന് വി എസ് സുനില്‍ കുമാര്‍ വ്യക്തമാക്കുന്നു. മേയറുടെ കാര്യത്തില്‍ സിപിഐ ജില്ലാ കൗണ്‍സില്‍ ഒരു തീരുമാനം എടുത്തിട്ടുണ്ട്. ഈ തീരുമാനം സ്റ്റേറ്റ് കൗണ്‍സിലിനെ അറിയിച്ച് കഴിഞ്ഞെന്നും സുനില്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.