കല്പറ്റ ബൈപ്പാസ് റോ‍ഡിൽ മണ്ണിടിച്ചിൽ; ഉരുൾ പൊട്ടലെന്ന് സംശയം

കല്പറ്റ ബൈപ്പാസ് റോ‍ഡിൽ മണ്ണിടിച്ചിൽ; ഉരുൾ പൊട്ടലെന്ന് സംശയം


കല്പറ്റ > വയനാട് കനത്ത മഴയെ തുടർന്ന് ബൈപ്പാസ് റോഡിൽ മണ്ണിടിച്ചിൽ. ഉരുൾ പൊട്ടലെന്നാണ് പ്രാഥമിക വിവരം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ബൈപ്പാസ് റോഡിന് സമീപമുള്ള മലമുകളിൽ നിന്നാണ് മണ്ണിടിച്ചിലുണ്ടായത്.

മണ്ണിടിച്ചിലിനെ തുടർന്ന് ദേശീയ പാതയിൽ ​ഗതാ​ഗതം തടസപ്പെട്ടു. അ​ഗ്നിരക്ഷാ സേന റോഡിലെ മണ്ണ് നീക്കാനുള്ള നടപടികൾ ആരംഭിച്ചു. രാത്രി മൂന്ന് മണിയോടെയാകാം മണ്ണിടിച്ചിലുണ്ടായതെന്നാണ് നിഗമനം. ജില്ലയിൽ നിലവിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്