പ്രബോധനം ദിനാചരണം ഞായറാഴ്ച
കണ്ണൂർ: കേരളത്തിലെ ഇസ്ലാമിക മാധ്യമ പ്രവർത്തന മേഖലയിൽ ഏഴര പതിറ്റാണ്ട് പിന്നിടുന്ന "പ്രബോധനം" വാരികയുടെ കാമ്പയിൻ പ്രവർത്തനം ജില്ലയിൽ ആരംഭിച്ചു. കണ്ണൂർ ജില്ലാ തല വരിചേർക്കൽ ഉദ്ഘാടനം ജമാഅത്തെ ഇസ്ലാമി ഹിന്ദ് ജില്ലാ ജനറൽ സെക്രട്ടറി മുഷ്താഖ് അഹമ്മദിൽ നിന്ന് ആദ്യ കോപ്പി ഏറ്റു വാങ്ങി കൊണ്ട് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. ജില്ലാ സെക്രട്ടറിമാരായ സി കെ എ ജബ്ബാർ, എം ഇദ് രീസ് എന്നിവർ സന്നിഹിതരായി.
കണ്ണൂർ ജില്ലയിൽ 100 ഗ്രാമങ്ങളിൽ ഞായറാഴ്ച ജനസമ്പർക്കത്തോടെയാണ് ദിനാചരണം.