കൂട്ടുപുഴ വളവു പാറയിൽ മണ്ണിടിച്ചിൽ; വാഹനങ്ങൾ വഴി തിരിച്ചു വിടുന്നു
ഇരിട്ടി: തലശ്ശേരി മൈസൂർ അന്തർ സംസ്ഥാന പാതയിൽ കൂട്ടുപുഴ വളവുപാറയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഇത് വഴിയുള്ള ഗതാഗതം വഴിതിരിച്ചു വിടുന്നു. കച്ചേരിക്കടവ് ചരൽ വഴിയാണ് വാഹനങ്ങളെ കടത്തി വിടുന്നത്.