കോളയാട് ഉരുൾപൊട്ടൽ : ഗോത്ര വർഗ്ഗ കുടുംബങ്ങൾ ഒറ്റപ്പെട്ടു
കണ്ണൂർ : കോളയാട് പെരുവയിലെ ചെമ്പുക്കാവ്, കൊളപ്പ, തെറ്റുമ്മൽ, പറക്കാട് എന്നീ പ്രദേശങ്ങളിൽ ഉരുൾ പൊട്ടി. മലവെള്ളപ്പാച്ചിലിൽ പെരുവ പുഴക്ക് കുറുകെ സ്ഥാപിച്ച ചന്ദ്രോത്ത് പോസ്റ്റ് ഓഫീസ് പരിസരത്തുള്ള നടപ്പാലം ഒലിച്ചുപോയി. ഇതോടെ ഈ പ്രദേശത്തെ താമസക്കാരായ ഗോത്രവർഗ്ഗ കുടുംബങ്ങൾ ഒറ്റപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
ഈ സ്ഥലത്ത് മുൻ വർഷങ്ങളിലും ഉരുൾ പൊട്ടലുണ്ടായതിനാൽ ആളുകളെ മാറ്റി പാർപ്പിക്കുകയാണ്. വാണിയൻക്കണ്ടി നിവാസികളായ ഗോവിന്ദൻ, ചന്തു, മേരി, എന്നിവരുടെ പറമ്പ് ചൊവ്വാഴ്ച പകൽ ഉണ്ടായ ഉരുൾപൊട്ടിലിൽ ഒലിച്ചുപോയി.