പഴശി ഡാമിന്റെ പരിസര പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം

പഴശി ഡാമിന്റെ പരിസര പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം

               

കാലവർഷം ശക്തമായതിനാൽ പഴശി ഡാമിൽ സംഭരിച്ച് വെക്കാൻ സാധിക്കുന്ന വെള്ളത്തിൻ്റെ അളവിനേക്കാൾ വെള്ളം നിലവിലുണ്ട്. 

കിഴക്കൻ മല നിരകളിൽ മഴ ശക്തമാകുന്നതിനനുസരിച്ച് ബരേജിൽ ജലനിരപ്പ് ഉയരുകയും ജലനിരപ്പിന്റെയും മഴയുടെയും അളവിനനുസരിച്ച് ഷട്ടർ തുറന്ന് ജലം ഒഴുക്കിവിടേണ്ട സാഹചര്യം നിലവിലുണ്ട്.

 അതിനാൽ പഴശി ഡാമിന്റെ പരിസരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ഇരട്ടി നഗരസഭാ സെക്രട്ടറി അറിയിച്ചു.