ഇരിട്ടി ഗ്രീൻലീഫ് അഗ്രി ഹോർട്ടി കൾചർ സൊസൈറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി കോളജ് ഭൂമിത്രസേനയുടെയും എൻഎസ്എസിന്റെയും സഹകരണത്തോടെ ചാന്ദ്രദിനത്തിൻ്റെ ഭാഗമായി നടത്തിയ കണ്ണൂർ സർവകലാശാലാ തല ഇൻ്റർകോളജിയറ്റ് ഗ്രീൻ ക്വിസ് മത്സരത്തിൽ തലശ്ശേരി ഗവ. ബ്രണ്ണൻ കോളജിലെ പി.എ. അശ്വതി, പ്രിത‌്വി പവിത്രൻ എന്നിവർ ജേതാക്കളായി.

ഇന്റർകോളജിയറ്റ് ഗ്രീൻ ക്വിസ്
 തലശ്ശേരി ബ്രണ്ണൻ കോളജ് ജേതാക്കൾ


.


ഇരിട്ടി: ഇരിട്ടി  ഗ്രീൻലീഫ് അഗ്രി ഹോർട്ടി കൾചർ സൊസൈറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി കോളജ് ഭൂമിത്രസേനയുടെയും എൻഎസ്എസിന്റെയും സഹകരണത്തോടെ ചാന്ദ്രദിനത്തിൻ്റെ ഭാഗമായി നടത്തിയ കണ്ണൂർ സർവകലാശാലാ തല ഇൻ്റർകോളജിയറ്റ് ഗ്രീൻ ക്വിസ് മത്സരത്തിൽ തലശ്ശേരി ഗവ. ബ്രണ്ണൻ കോളജിലെ പി.എ. അശ്വതി, പ്രിത‌്വി പവിത്രൻ എന്നിവർ ജേതാക്കളായി. കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള കോളജുകളിൽ നിന്നായി മുപ്പതോളം ടീമുകൾ പങ്കെടുത്ത മത്സരത്തിൽ തലശ്ശേരി ഗവ. ബ്രണ്ണൻ കോളജിലെ തന്നെ എം. നന്ദനയും, യു.കെ.ഗീതികയും 2-ാം സ്ഥാനവും ഇരിട്ടി മഹാത്മാഗാന്ധി കോളജിലെ എൻ.സി. അമൽരാജും, അലൻ കുര്യനും 3 -ാം സ്‌ഥാനവും കരസ്‌ഥമാക്കി. കണ്ണൂർ എസ്എൻ കോളജിലെ രൂചികയും, അജ്‌ഞനയും കൂത്തുപറമ്പ് നിർമലഗിരി കോളജിലെ ഹിദുൽരാജും, പ്രണവും ആണ്  4, 5 സ്ഥാനക്കാർ.

ഇരിട്ടി മഹാത്മാഗാന്ധി കോളജിൽ നടന്ന ഗ്രീൻക്വിസ് മത്സരം പ്രിൻസിപ്പൽ ഡോ. ആർ.സ്വരൂപ ഉദ്ഘാടനം ചെയ്‌തു. ഗ്രീൻലീഫ്‌ പ്രഥമ ചെയർമാൻ ഡോ. എം.ജെ. മാത്യു അധ്യക്ഷത വഹിച്ചു. മുൻ ചെയർമാൻ സി.അഷ്റഫ്, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ഇ.രജീഷ്, ഭൂമിത്രസേന കോഓർഡിനേറ്റർ പി.പ്രിയങ്ക എന്നിവർ പ്രസംഗിച്ചു.

സമാപനം നവ കേരളം കർമ സമിതി ഹരിത കേരള മിഷൻ ജില്ലാ കോഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ ഉദ്ഘാടനം ചെയ്‌തു. കോളജ് മാനേജർ ചന്ദ്രൻ തില്ലങ്കേരി സമ്മാനദാനം നടത്തി. ഗ്രീൻലീഫ് ചെയർമാൻ ടി.എ. ജസ്‌റ്റിൻ അധ്യക്ഷത വഹിച്ചു. ക്വിസ് മാസ്‌റ്റർ സാബു ജോസഫ്, ഗ്രീൻലീഫ് സെക്രട്ടറി പി. അശോകൻ, ട്രഷറർ ജുബി പാറ്റാനി, വൈസ് ചെയർമാൻ സി. ബാബു, മുൻ ചെയർമാൻ കെ.സി. ജോസ്, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ എം. അനുപമ എന്നിവർ പ്രസംഗിച്ചു.