എലത്തൂരിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. എലത്തൂർ എസ്.ബി.എ ബാങ്കിന് പിൻവശമാണ് യുവാവിനെ ട്രെയിൻതട്ടിയ നിലയിൽ കണ്ടെത്തിയത്.
പുലർച്ചെ നടന്നുപോകുമ്പോൾ ട്രെയിൻതട്ടിയതെന്നാണ് ലഭിക്കുന്ന വിവരം. രാവിലെ ആറ് മണിയോടെയാണ് മൃതദേഹം കണ്ടത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മാർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി