പുൽപള്ളി :പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. ചീയമ്പം 73 ലെ സുധൻ (32) ആണ് മരിച്ചത്. വീട്ടിൽ നിന്ന് വയൽ വഴി നടന്നുവരുമ്പോൾ ഷോക്കേൽക്കുകയായിരുന്നു. കെട്ടു പണി തൊഴിലാളിയാണ് സുധൻ. ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. സുധൻ വയലിൽ വീഴുന്നത് കണ്ട് ആളുകൾ ഓടിയെത്തി പുൽപ്പള്ളി ഗവ: ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പുൽപള്ളിയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു
പുൽപള്ളിയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു