കനത്ത മഴയിൽ പുന്നാട് വീടിൻ്റെ മതിൽ തകർന്നു
ഇരിട്ടി: കനത്ത മഴയിൽ വീട്ടുമതിൽ തകർന്നുവീണു. പുന്നാട് ടൗണിന് സമീപത്തെ കേളോത്ത് മുസ്തഫയുടെ വീട്ടുമുതലാണ് കഴിഞ്ഞ ദിവസം രാത്രി തകർന്നുവീണത്. റോഡിലേക്ക് മതിൽ വീണതിനെത്തുടർന്ന് ഇരിട്ടിയിൽ നിന്നും അഗ്നിശമനസേനാ സംഘം സ്ഥലത്തെത്തി റോഡിലെ ചെളിയും മണ്ണും നീക്കം ചെയ്യുകയായിരുന്നു.