അങ്കോള അപകടം; സിദ്ധരാമയ്യയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍


അങ്കോള അപകടം; സിദ്ധരാമയ്യയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍


ബംഗളൂരൂ> അങ്കോളയ്ക്ക് സമീപം ഷിരൂരില് മണ്ണിടിഞ്ഞ് മലയാളിയായ അര്ജുന് അപകടത്തില്പ്പെട്ട സംഭവത്തില് കര്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്.മലയാളിയായ അര്ജുന്റെ തിരച്ചിലുമായി ബന്ധപ്പെട്ട് കേരള സര്ക്കാര് ഷിരൂര് ജില്ലാ ഭരണകൂടുമായി നിരന്തരം സമ്പര്ക്കത്തിലാണ്.

ഇന്ത്യന് നാവികസേനയില് നിന്ന് വിദഗ്ധരായ മുങ്ങല് വിദഗ്ധരുടെ അധിക ടീമുകളും അത്യാധുനിക ഉപകരണങ്ങളും ആവശ്യപ്പെടുന്നത് രക്ഷാപ്രവര്ത്തനത്തെ വലിയ രീതിയില് സഹായിക്കുമെന്ന് കരുതുന്നു. ഇക്കാര്യത്തില് കേന്ദ്ര പ്രതിരോധമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും സിദ്ധരാമയ്യയ്ക്ക് അയച്ച കത്തില് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു