ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ സി സി യൂണിറ്റിൻ്റെ നേതൃത്വത്തിൽ കാർഗിൽ വിജയദിവസ് ആചരിച്ചു

ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ സി സി യൂണിറ്റിൻ്റെ നേതൃത്വത്തിൽ  കാർഗിൽ വിജയദിവസ് ആചരിച്ചു 






ഇരിട്ടി: ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ സി സി യൂണിറ്റിൻ്റെ നേതൃത്വത്തിൽ  കാർഗിൽ യുദ്ധവിജയത്തിൻ്റെ ഇരുപത്തിയഞ്ചാം വാർഷിക പരിപാടിയും സൈനിക അനുസ്മരണവും റിട്ട. ആർമി ക്യാപ്റ്റൻ കെ.പി. പ്രകാശ് എടക്കാനം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് സന്തോഷ് കോയിറ്റി അധ്യക്ഷനായി. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരെ അനുസ്മരിച്ച് ഛായാചിത്രത്തിനു മുന്നിൽ ദീപം തെളിയിച്ച് പുഷ്പ്പാർച്ചന നടത്തി. പ്രധമാധ്യാപകൻ എം. പുരുഷോത്തമൻ,സ്കൂൾ മാനേജർ കെ.ടി. അനൂപ്, സ്റ്റാഫ് സെക്രട്ടറി പി.എൻ. ഷീബ, എൻ സി സി ഓഫിസർ ശ്രീജിത്ത് തോമസ്, അധ്യാപകരായ കെ.വി. പ്രസാദ്, ഷെറീന, രഞ്ചിത്ത്, എൻ സി സി കേഡറ്റ് എം. ദേവിക എന്നിവർ സംസാരിച്ചു.