മലയോര ഹൈവേയിൽ പാലപ്പുഴ ചേന്തോട് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ തൂണ് പൊളിച്ചു നീക്കാനുള്ള കരാറുകാരന്റെ ശ്രമം നാട്ടുകാര്‍ തടഞ്ഞു

മലയോര ഹൈവേയിൽ പാലപ്പുഴ ചേന്തോട് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ തൂണ് പൊളിച്ചു നീക്കാനുള്ള കരാറുകാരന്റെ ശ്രമം നാട്ടുകാര്‍ തടഞ്ഞു

കാക്കയങ്ങാട് :മലയോര ഹൈവേയുടെ നവീകരണത്തിന്റെ ഭാഗമായി പുനര്‍ നിര്‍മ്മിക്കുന്ന പാലപ്പുഴ ചേന്തോട് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ തൂണുകളിലൊന്ന് പൊളിച്ചു നീക്കാനുള്ള കരാറുകാരന്റെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. പരിശോധനയില്‍ നിര്‍മ്മാണത്തില്‍ അപാകത കണ്ടെത്തിയതിനെ തുടര്‍ന്നാണ് കരാറുകാരന്‍ തൂണ്‍ പൊളിച്ച് നീക്കാന്‍ നിര്‍ബന്ധിതനായത്.