പയ്യന്നൂരിൽ ഭാര്യയേയും മകനേയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; ഭര്‍ത്താവ് പിടിയിൽ


പയ്യന്നൂരിൽ ഭാര്യയേയും മകനേയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; ഭര്‍ത്താവ് പിടിയിൽ


കണ്ണൂർ: പയ്യന്നൂരിൽ ഭാര്യയേയും മകനേയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. രാമന്തളി സ്വദേശി രാജേഷാണ് പിടിയിലായത്. പരിക്കേറ്റ വിനയ ഇവരുടെ ആറ് വയസുകാരൻ മകൻ എന്നിവർ ചികിത്സയിലാണ്.

ചൊവ്വാഴ്ച ഉച്ചയ്‌ക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യയുമായുണ്ടായ വഴക്കിനിടെ പ്രകോപിതനായ രാജേഷ് വാക്കത്തികൊണ്ട് ഇവരെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. അമ്മയെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ച ആറ് വയസുകാരന്റെ കഴുത്തിനും വെട്ടേറ്റു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ഇരുവരയെും കണ്ണൂർ ഗവ. മെഡിക്കൽ കേളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തലയിൽ വെട്ടേറ്റ വിനയ ഗുരുതരാവസ്ഥയിലാണ്. യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മക്കളുമായി മാറിതാമസിക്കുന്നതിന്റെ വിരോധത്തിൽ മനപൂർവ്വം കൊലപ്പെടുത്താൻ ശ്രമിച്ചതാണെന്ന് യുവതി മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ സംഭവസ്ഥലത്ത് നിന്ന് പിടികൂടി.