മൊബൈൽ ഫോണുകൾ, സ്വർണം, വെള്ളി ,തുണി എന്നിവയ്ക്ക് വില കുറയും; പ്ലാസ്റ്റിക്കിന് വില കൂടും

മൊബൈൽ ഫോണുകൾ, സ്വർണം, വെള്ളി ,തുണി എന്നിവയ്ക്ക് വില കുറയും; പ്ലാസ്റ്റിക്കിന് വില കൂടും


ഡൽഹി; ക്യാൻസർ മരുന്നുകളുടേയും മൊബൈൽ ഫോണുകളുടേയും കസ്റ്റംസ് തീരുവയിൽ ബജറ്റിൽ ഇളവ് പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. ഇതോടെ ഇവയ്ക്ക് വില കുറയും. ഇറക്കുമതി ചെയ്യുന്ന സ്വർണം, വെള്ളി, തുകൽ വസ്തുക്കൾ, സമുദ്രോത്പന്നങ്ങൾ എന്നിവയ്ക്കും വില കുറയും. ക്യാൻസർ രോ​ഗത്തിനുള്ള മൂന്ന് മരുന്നുകൾക്ക് കൂടി കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി.

മൊബൈൽ ഫോണുകളുടെ കസ്റ്റംസ് തീരുവ 15 ശതമാനമാണ് കുറച്ചത്. സ്വർണത്തിൻ്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ 6 ശതമാനമായും പ്ലാറ്റിനത്തിൻ്റെ തീരുവ 6.5 ശതമാനമായും കുറവ് വരുത്തി


അതേസമയം പ്ലാസ്റ്റിക്കിൻ്റെ കസ്റ്റംസ് ഡ്യൂട്ടി കൂട്ടിയുണ്ട്. ഇതോടെ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വില ഉയരും.അമോണിയം നൈട്രേറ്റിൻ്റെ കസ്റ്റംസ് തീരുവ 10 ശതമാനമായും ബയോഡീഗ്രേഡബിൾ അല്ലാത്ത പ്ലാസ്റ്റിക്കുകൾക്ക് 25 ശതമാനവുമാണ് തീരുവ ഉയർത്തിയത്. ടെലികോം ഉപകരണങ്ങളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തി.

ആദായ നികുതിയിലും ബജറ്റിൽ സമഗ്ര പരിഷ്കരണം പ്രഖ്യാപിച്ചിട്ടുണ്ട്.
മൂന്നു ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതിയില്ല. മൂന്ന് മുതൽ ഏഴു ലക്ഷം വരെയുള്ളവർക്ക് 5 ശതമാനം നികുതിഏർപ്പെടുത്തും. 7 മുതൽ 10 ലക്ഷം വരെ 10 ശതമാനം നികുതിയും 10 മുതൽ 12 ലക്ഷം വരെ 15 ശതമാനം നികുതിയും 12 മുതൽ 15 ലക്ഷം വരെ 20 ശതമാനം നികുതിയും ഏർപ്പെടുത്തും. 15 ലക്ഷത്തിന് മുകളിൽ 30 ശതമാനം നികുതി ഏർപ്പെടുത്തും.