അർജുന്റെ ട്രക്ക് ഗംഗാവാലി നദിക്കടിയിൽ കണ്ടെത്തി; സ്ഥിരീകരിച്ച് കർണാടക റവന്യൂ മന്ത്രിയും ഷിരൂർ എസ് പിയും
ബംഗളൂരു: ഉത്തര കന്നഡ അങ്കോള-ഷിരൂര്‍ ദേശീയപാതയിലെ മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുനായുള്ള തെരച്ചില്‍ അവസാന ഘട്ടത്തിലേക്കെന്ന് സൂചന. ഗംഗാവാലി നദിയില്‍ നടത്തിയ തെരച്ചിലില്‍ ട്രക്ക് കണ്ടെത്തി. കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണ ഗൗഡയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഷിരൂര്‍ എസ്പിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാല്‍ ഇത് അര്‍ജുന്റെ ട്രക്ക് ആണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ബൂം എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് ഉടന്‍ ട്രക്ക് കരയ്‌ക്ക് എത്തിക്കും. കരസേനയുടെയും നാവിക സേനയുടെയും അത്യാധുനിക ഉപകരണങ്ങള്‍ ഒരേ സ്ഥലത്ത് തന്നെ സിഗ്‌നല്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണമെന്നാണ് വിവരം.
സിഗ്‌നല്‍ ലഭിച്ച സ്ഥലത്ത് ട്രക്കോ മറ്റ് ലോഹ ഭാഗങ്ങളോ ആകാമെന്ന് സേന പറയുന്നു. ഹൈ ടന്‍ഷന്‍ വയറിന്റെ തൂണുകള്‍ പൊട്ടി വീണതോ ആകാമെന്ന നിഗമനത്തിലാണ് സേന.