മട്ടന്നൂര്‍ നിടുവോട്ടുകുന്ന് കാറുകള്‍ കൂട്ടിയിടിച്ച് അപകടം; നാലു പേര്‍ക്ക് പരിക്ക്
മട്ടന്നൂര്‍: നിടുവോട്ടുകുന്ന് കാറുകള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ കാര്‍ യാത്രികര്‍ക്ക് പരിക്കേറ്റു. മട്ടന്നൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന കാറും തലശ്ശേരി ഭാഗത്തേക്ക് പോകുന്ന കാറുമാണ് കൂട്ടിയിടിച്ചത്.
അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ നരയമ്പാറ സ്വദേശികളായ അഹമ്മദ്, മുഹമ്മദ്, മുനീര്‍ ഇര്‍ഷാദ് മുഹമ്മദ് എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.