ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം; ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരിച്ചു

ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം; ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരിച്ചു


ആലപ്പുഴ: ആലപ്പുഴ ദേശീയപാതയിൽ രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി മരിച്ചു. കണിച്ചുകുളങ്ങര സ്വദേശി ഉദയൻ (63) ആണ് മരിച്ചത്. എതിർദിശയിൽ വന്ന കാറുമായി ആംബുലൻസ് കൂട്ടിയിടിച്ചതിനെ തുടർന്നാണ് അപകടമുണ്ടായത്. ശ്വാസം മുട്ടലിനെ തുടർന്ന് രോഗിയുമായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുകയായിരുന്നു ആംബുലൻസ്. ആലപ്പുഴ എസ്എൻ കോളേജിന് സമീപമായിരുന്നു അപകടം നടന്നത്.