നീറ്റ് പുതുക്കിയ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു, നീറ്റ് യുജി ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും
നീറ്റ് യുജി പുതുക്കിയ പരീക്ഷാ ഫലം എന്‍ ടി എ പ്രസിദ്ധീകരിച്ചു. സുപ്രീം കോടതി നിര്‍ദേശം അനുസരിച്ചാണ് പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. ഫലം നീറ്റ് യു ജു ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാകും.ഒരു ചോദ്യത്തിന് തെറ്റായ ഉത്തരം നല്‍കിയവരുടെ മാര്‍ക്ക് തിരുത്തി റാഹക് പട്ടിക പുതുക്കി പ്രസിദ്ധീകരിക്കാനാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.
നാല് ലക്ഷം പേര്‍ക്ക് സുപ്രീം കോടതി തീരുമാനം പ്രകരാം അഞ്ച് മാര്‍ക്ക് കുറഞ്ഞു. ഇതോടെ മുഴുവന്‍ മാര്‍ക്കോടെ ഒന്നാം റാങ്ക് നേടിയവരുടെ എണ്ണം 67ല്‍ നിന്ന് 17 ആയി. ഒന്നാം റാങ്ക് കിട്ടിയ 40 പേര്‍ക്കാണ് സുപ്രീം കോടതി ഇടപെടല്‍ പ്രകാരം അഞ്ച് മാര്‍ക്ക് നഷ്ടമായത്.