സഞ്ചരിക്കുന്ന മദ്യവില്പനശാല’ക്ക് പേരാവൂർ എക്സൈസ് പൂട്ടിട്ടു.
പേരാവൂർ : സ്കൂട്ടറിലെത്തി മദ്യവില്പന നടത്തുന്ന ബിജേഷിന്റെ ‘സഞ്ചരിക്കുന്ന മദ്യവില്പനശാല’ക്ക് പേരാവൂർ എക്സൈസ് പൂട്ടിട്ടു. തൊണ്ടിയിൽ കണ്ണോത്ത് വീട്ടിൽ കെ.ബിജേഷിനെ(42) യാണ് മുല്ലപ്പള്ളി തോടിനു സമീപം മദ്യവില്പന നടത്തുന്നതിനിടെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തതത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു..മദ്യവില്പനക്കുപയോഗിച്ച KL 78 3114 യമഹ ആൽഫ സ്കൂട്ടറും വില്പനക്കായി വാഹനത്തിൽ സൂക്ഷിച്ച 15 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും മദ്യം വിറ്റ വകയിൽ ലഭിച്ച 600 രൂപയും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. തൊണ്ടിയിലും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് ബിജേഷ് വ്യാപകമായി അനധികൃത മദ്യവില്പന നടത്തുന്നതായി ലഭിച്ച പരാതിയെ തുടർന്നു നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. അസി. എക്സൈസ് ഇൻസ്പെക്ടർ എൻ.പത്മരാജന്റെ നേതൃത്വത്തിൽ നടന്ന റെയിഡിൽ ഗ്രേഡ് പ്രിവന്റിവ് ഓഫീസർ കെ. കെ.ബിജു, സുനീഷ് കിള്ളിയോട്ട്, സിവിൽ എക്സൈസ് ഓഫീസർമാരായ സി. സുരേഷ്, എം. ബി. മുനീർ, ശ്രീജ. ആർ. ജോൺ എന്നിവർ പങ്കെടുത്തു