സുൽത്താൻബത്തേരി: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്.സുൽത്താൻബത്തേരി കല്ലുമുക്ക് സ്വദേശി രാജുവിനാണ് പരിക്കേറ്റത്.ഗുരുതരമായി പരിക്കേറ്റ രാജുവിനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8.45ഓടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്.