റിയാദ്-കണ്ണൂർ വിമാനം വഴിതിരിച്ചു വിട്ടു
മട്ടന്നൂർ : മോശം കാലാവസ്ഥയെ തുടർന്ന് റിയാദിൽ നിന്ന് കണ്ണൂർ വിമാന താവളത്തിൽ എത്തിയ വിമാനം ബെംഗളൂരുവിലേക്ക് വഴി തിരിച്ചുവിട്ടു.
ഞായറാഴ്ച വൈകിട്ട് ഏഴിന് കണ്ണൂരിൽ ഇറങ്ങേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് കനത്ത മഴയെ തുടർന്ന് റൺവേയിൽ ഇറങ്ങാൻ സാധിക്കാതെ ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടത്.
കാലാവസ്ഥ അനുകൂലം ആയതിനാൽ രാത്രി പത്തോടെ കണ്ണൂരിൽ തിരിച്ചെത്തി.