മോട്ടോർ പുരയിൽ നിന്ന് പിതാവിന് ഷോക്കേറ്റു; രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ മകനും മരിച്ചു, സംഭവം പെരിന്തൽമണ്ണയിൽ

മോട്ടോർ പുരയിൽ നിന്ന് പിതാവിന് ഷോക്കേറ്റു; രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ മകനും മരിച്ചു, സംഭവം പെരിന്തൽമണ്ണയിൽ

മലപ്പുറം: പെരിന്തൽമണ്ണയിൽ ഷോക്കേറ്റ് അച്ഛനും മകനും ദാരുണാന്ത്യം. പറക്കണ്ണി കാവുണ്ടത്ത് മുഹമ്മദ് അശ്റഫ്,   മകൻ മുഹമ്മദ് അമീൻ എന്നിവരാണ് മരിച്ചത്. കൃഷിക്ക് വെള്ളം പമ്പു ചെയ്യുന്ന മോട്ടോർ പുരയിലാണ് ഇരുവരുടേയും മൃതദേഹം കണ്ടത്. അച്ഛന് ഷോക്കേറ്റപ്പോൾ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മകനും മരിച്ചതെന്നാണ് വിവരം. രണ്ടു പേരുടേയും മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.