യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങിമരിച്ചു

യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങിമരിച്ചു



കാട്ടാക്കട ഗ്രാമ പഞ്ചായത്തിലെ കുരുംതംകോട്, പാലയ്ക്കലിൽ രണ്ട് പേർ മരിച്ച നിലയിൽ. സ്ത്രീയും പുരുഷനുമാണ് മരിച്ചത്.കാട്ടാക്കട കുരുതംകോട് സ്വദേശി റീജയെയാണ്  കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.  കുരുംതംകോട്, പാലയ്ക്കൽ, ഞാറവിള വീട്ടിൽ പ്രമോദ് (35) യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചു.


സുഹൃത്ത് പ്രമോദ് കിടപ്പുമുറിയിൽ വെച്ച് ആണ് കൊലപ്പെടുത്തിയത്.കൊലപ്പെടുത്തിയ ശേഷം പ്രമോദ് ആ റൂമിൽ തന്നെ തൂങ്ങിമരിക്കുകയായിരുന്നു