പാര്‍ലമെന്റിന് ബോംബിടുമെന്ന് ഖലിസ്ഥാൻ ഭീകരരുടെ ഭീഷണി

പാര്‍ലമെന്റിന് ബോംബിടുമെന്ന് ഖലിസ്ഥാൻ ഭീകരരുടെ ഭീഷണി





ന്യൂഡൽഹി > പാർലമെന്റിന്റെ വർഷകാല സമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കെ ഇന്ത്യൻ പാർലമെന്റ് ബോംബിട്ട് തകർക്കുമെന്ന് എംപിമാർക്ക് ഖലിസ്ഥാൻ തീവ്രവാദ സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്റെ ഭീഷണി സന്ദേശം.

എംപിമാരായ വി ശിവദാസനും എ എ റഹീമിനുമാണ് ഞായർ രാത്രി 11.30ന് ശേഷം "ജിഒകെ പട്വൻ സിംപന്നു, സിഖ് ഫോർ ജസ്റ്റിസ് ജനറൽ കൗൺസിൽ' എന്ന പേരിൽ ഭീഷണി സന്ദേശം ലഭിച്ചത്. "ഖലിസ്ഥാൻ ഹിത പരിശോധന സന്ദേശമുയർത്തി പാർലമെന്റ് മുതൽ ചെങ്കോട്ട വരെ ബോംബിട്ട് തകർക്കും.

ഇന്ത്യൻ ഭരണാധികാരികളുടെ കീഴിൽ സിഖുകാർ നിലനിൽപ്പ് ഭീഷണി നേരിടുകയാണ്. അവരുടെ കണ്ണും കാതും തുറക്കാനാണിത്. ഇതനുഭവിക്കേണ്ടെങ്കിൽ എംപിമാർ വീട്ടിലിരിക്കണം’ എംപിമാർ ഉടൻ ഡൽഹി പൊലീസിൽ വിവരം അറിയിച്ചു. ഉന്നത ഉദ്യോ​ഗസ്ഥരെത്തി ഇരുവരുടെയും മൊഴി രേഖപ്പെടുത്തി. അന്വേഷണം തുടങ്ങി.

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ചൊവ്വാഴ്ച ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും