ആലുവയില്‍ നാല് വയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയട്ട് ഒരു വര്‍ഷം; പ്രതിയുടെ വധശിക്ഷ വൈകുന്നതില്‍ കടുത്ത പ്രതിഷേധം

ആലുവയില്‍ നാല് വയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയട്ട് ഒരു വര്‍ഷം; പ്രതിയുടെ വധശിക്ഷ വൈകുന്നതില്‍ കടുത്ത പ്രതിഷേധം


കൊച്ചി; ആലുവയില്‍ നാല് വയസുകാരിയെ തട്ടികൊണ്ടു പോയി പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയട്ട് ഇന്ന് ഒരു വര്‍ഷം. അതിവേഗം വിചാരണ പീര്‍ത്തിയാക്കിയെങ്കിലും കേസിലെ പ്രതിയായ അസ്ഫാക്ക് ആലത്തിന്റെ വധശിക്ഷ നടപ്പാക്കാന്‍ വൈകുന്നതില്‍ കുഞ്ഞിന്റെ കുടുംബത്തിന് പ്രതിഷേധമുണ്ട്. കുട്ടിയുടെ കുടുംബത്തിനായി വീട് നല്‍കുമെന്ന ജനപ്രതിനിധികളുടെ വാഗ്ദാനവും നടപ്പായിട്ടില്ല.

മകളുടെ കൊലയാളിയ്ക്ക് കോടതി നല്‍കിയ വധശിക്ഷ നടപ്പാക്കാന്‍ വൈകുന്നതില്‍ രോഷമുണ്ട്- 'മകള്‍ക്ക് എന്ന് നീതി കിട്ടുമെന്നറിയില്ല. എത്രകാലം വിധി നടപ്പാക്കാന്‍ കാത്തിരിക്കണമെന്നും അറിയില്ല'. കുഞ്ഞിന്റെ കുടുംബത്തിന് വീടു വച്ചു നല്‍കുമെന്നൊക്കെ പ്രഖ്യാപനങ്ങളുണ്ടായിരുന്നു. പക്ഷേ ഒരു വര്‍ഷത്തിനിപ്പുറവും ഒന്നും നടന്നിട്ടില്ല.

കഴിഞ്ഞ വര്‍ഷം ജൂലായ് 27നാണ് ബിഹാര്‍ സ്വദേശികളുടെ നാലു വയസുകാരിയായ മകളെ അസ്ഫാക്ക് ആലമെന്ന ക്രിമിനല്‍ മിഠായി നല്‍കാമെന്ന് പറഞ്ഞ് തട്ടിക്കൊണ്ടു പോയി ക്രൂര പീഡനത്തിനു ശേഷം ആലുവ മാര്‍ക്കറ്റില്‍ കൊന്നു തളളിയത്. തന്റെ കുഞ്ഞിനുണ്ടായ ദുര്‍വിധി ഇനി ഒരു പെണ്‍കുട്ടിക്കും ഉണ്ടാകരുതെന്ന് ഈ അമ്മ പ്രാര്‍ഥിക്കുന്നു.