കാസര്‍ഗോഡ്: ഹണി ട്രാപ്പ് ആരോപണവിധേയയായ കാസര്‍ഗോഡ് പൊയിനാച്ചിയിലെ ശ്രുതി ചന്ദ്രശേഖരന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷ കാസര്‍ഗോഡ് ജില്ല സെഷന്‍സ് കോടതി തള്ളി. പരാതിക്കാരന്‍ അഖിലേഷിനു വേണ്ടി അഡ്വ. കെ ശ്രീകാന്ത്, പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടരുടെ ചുമതലയുള്ള അഡ്വ. ജി.ചന്ദ്രമോഹനനും പ്രതി ശ്രുതി ചന്ദ്രശേഖരന് വേണ്ടി അഡ്വ. സാജിത്ത് കമ്മാടത്തും ഹാജരായി. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലെ പൊലീസ് ഉദാ്യേഗസ്‌ഥരുള്‍പ്പെടെ നിരവധി പേരാണ് ശ്രുതി ചന്ദ്രശേഖരന്റെ തട്ടിപ്പിനിരയായത്.
പുല്ലൂര്‍ പെരിയ സ്വദേശിയായ യുവാവിനെതിരെ മംഗളൂരുവില്‍ പീഡനക്കേസ് നല്‍കി ജയിലിലടച്ചതോടെയാണ് ശ്രുതി ചന്ദ്രശേഖരന്‍ നടത്തുന്ന തട്ടിപ്പ് വിവരങ്ങള്‍ പുറത്ത് വന്നത്. ഐ എസ് ആര്‍ ഒയില്‍ അസിസ്‌റ്റന്റ് എഞ്ചിനീയര്‍ ചമഞ്ഞും, ഐഎഎസ് വിദ്യാര്‍ത്ഥിനി ചമഞ്ഞുമാണ് യുവാക്കളെ ശ്രുതി വലയിലാക്കിയത്. വിവാഹിതയും രണ്ട്‌കുട്ടികളുടെ അമ്മയുമാണെങ്കിലും ഈ വിവരങ്ങളെല്ലാം മറച്ചുവെച്ചാണ് ശ്രുതി ആളുകളെ കുടുക്കിയിരുന്നത്. സൗഹൃദം സ്‌ഥാപിച്ച് സ്വര്‍ണ്ണവും പണവും തട്ടിയെടുക്കുന്നതാണ് ശ്രുതിയുടെ രീതി.
ചിലര്‍ക്ക് വിവാഹ വാഗ്‌ദാനം നല്‍കുകയും ചെയ്ും.യ തൃശൂര്‍ സ്വദേശിയായ പൊലീസുകാരന്‍ കുടുങ്ങിയത് മാട്രിമോണിയിലൂടെ വന്ന വിവാഹആലോചനയിലാണ്. പൊലീസുകാരനില്‍ നിന്ന് പണം തട്ടാന്‍ കണ്ണൂരിലെ മറ്റൊരു പൊലീസ് ഉദാ്യേഗസ്‌ഥന്‍ കൂട്ടുനിന്നെന്നും വിവരം പുറത്തുവരുന്നുണ്ട്. പയ്യാവൂര്‍ പൊലീസ് സ്‌റ്റേഷനിലെ സി.ഐ. ആണെന്നും അമ്മാവനെന്നും പറഞ്ഞ് ശ്രുതി ഇയാളെ പരിചയപ്പെടുത്തിയിരുന്നു. ഇയാളുടെ അക്കൗണ്ടിലേക്ക് മാത്രം ശ്രുതി അയപ്പിച്ചത് രണ്ടരലക്ഷം രൂപയാണ്. നിലവില്‍ ശ്രുതി ഒളിവിലാണ്.
ഹണി ട്രാപ്പ്: ശ്രുതി ചന്ദ്രശേഖരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
ഹണി ട്രാപ്പ്: ശ്രുതി ചന്ദ്രശേഖരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി