മേപ്പാടി പ്രദേശത്ത് കനത്തമഴ തുടരുന്നു;സ്കൂളുകൾക്ക് അവധി

മേപ്പാടി പ്രദേശത്ത് കനത്തമഴ തുടരുന്നു;സ്കൂളുകൾക്ക് അവധി 





 മേപ്പാടി: മേപ്പാടി മേഖലയിലെ മുണ്ടക്കൈ, ചൂരൽമല, പുത്തുമല പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നു. നിർത്താതെ പെയ്യുന്ന മഴയെ തുടർന്ന് മുണ്ടക്കെ പുഴയിൽ മല വെള്ളപ്പാച്ചിലുണ്ടായി. കൂടാതെ എട്ടാം നമ്പർ ഭാഗത്ത് ചെറിയ രീതിയിൽ മണ്ണിടിച്ചിൽ ഉണ്ടായതായി സൂചനയുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. പുഴയോട് ചേർന്ന് താമസിക്കുന്ന ചില കുടുംബങ്ങളെ മുൻകരുതലിന്റ്റ  ഭാഗമായി മാറ്റിട്ടുണ്ട്. കനത്ത മഴയെ തുടർന്ന്  പുത്തുമല, വെള്ളാർമല, മുണ്ടക്കൈ സ്കൂകൂളുകൾക്ക് അധികൃതർ പ്രാദേശിക അവധി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്