പി.എച്ച് ഡി കെമിക്കൽ ബയോളജി റിസർച്ചിന് അമേരിക്കയിലെ ഇന്ത്യാന യൂനിവേഴ്സിറ്റിയിൽ നിന്നും മൂന്നു കോടി പത്ത് ലക്ഷം രൂപ സ്കോളർഷിപ്പ് നേടിയ വിളക്കോട്ടെ പി.എം സങ്കീർത്തനയെ ബി ജെ പി മുഴക്കുന്ന് പഞ്ചായത്ത് കമ്മറ്റി ആദരിച്ചു

സങ്കീർത്തനയെ ബിജെ പി ആദരിച്ചു.





ഇരിട്ടി . പി.എച്ച് ഡി കെമിക്കൽ ബയോളജി റിസർച്ചിന് അമേരിക്കയിലെ ഇന്ത്യാന യൂനിവേഴ്സിറ്റിയിൽ നിന്നും മൂന്നു കോടി പത്ത് ലക്ഷം രൂപ സ്കോളർഷിപ്പ് നേടിയ വിളക്കോട്ടെ പി.എം സങ്കീർത്തനയെ ബി ജെ പി മുഴക്കുന്ന് പഞ്ചായത്ത് കമ്മറ്റി ആദരിച്ചു. ചടങ്ങിൽ ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ്  സി. സദാനന്ദൻ മാസ്റ്റർ സങ്കീർത്തനക്ക് ഉപഹാരം നൽകി.
പരിപാടിയിൽ 
ആർ എസ് .എസ് ജില്ലാ സംഘചാലക്
 സി.പി രാമചന്ദ്രൻ , സി. രൂപേഷ് , എൻ. വി. ഗിരീഷ് . സി .ബാബു, എം. വേണുഗോപാൽ ,
സുജേഷ് , എം. ഹരിദാസ്, പി.കെ ഗിരീഷ് , റിനീഷ് , വി. മുരളീധരൻ , ഇ.കെ കരുണാകരൻ എന്നിവർ സംബന്ധിച്ചു. സങ്കീർത്തന തിരുവനന്തപുരം
ഐസർ നിന്നും ബി എസ് എം എസിൽ പഠനം പൂർത്തീകരിച്ചിരിക്കുകയാണ്.