തലശ്ശേരിയിൽ സ്വകാര്യആസ്‌പത്രിയിൽ നിന്ന് കുഞ്ഞിന്റെ മാല മോഷ്ടിച്ച കേസിൽ സ്ത്രീ അറസ്റ്റിൽ
തലശ്ശേരി : സ്വകാര്യആസ്‌പത്രിയിൽ നിന്ന് കുഞ്ഞിന്റെ മാല മോഷ്ടിച്ച കേസിൽ സ്ത്രീ അറസ്റ്റിൽ. താഴെ ചമ്പാട്ട് വൈറ്റ് വില്ലയിൽ കെ.ആയിഷയെ (52) തലശ്ശേരി എസ്.ഐ. അഖിൽ അറസ്റ്റ് ചെയ്‌തു. ആയിഷ ഇപ്പോൾ കീഴ്മാടത്താണ് താമസം. തലശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ചെറുപ്പറമ്പിലെ സുമയ്യയുടെ മകളുടെ ഒരു പവന്റെ മാല മോഷണം പോയത്. മോഷണം നടത്തുന്നതിൻ്റെ ദൃശ്യം സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.