സംസ്ഥാനത്ത് മുഹറം അവധി നാളെ.
സംസ്ഥാനത്ത് മുഹറം പ്രമാണിച്ചുള്ള പൊതു അവധി നാളെ (ജൂലൈ 16, ചൊവ്വ). കലണ്ടര്‍ പ്രകാരം ചൊവ്വാഴ്ച തന്നെയാണ് അവധി അനുവദിച്ചിരിക്കുന്നത്.ജൂലൈ 17 ബുധനാഴ്ചയിലേക്ക് അവധി മാറ്റുമെന്ന് ചില പ്രചാരണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇതുവരെ ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകളൊന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.ബുധനാഴ്ച കൂടി അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് പാളയം ഇമാം നേരത്തെ സര്‍ക്കാരിനു കത്ത് നല്‍കിയിരുന്നു. എന്നാല്‍ നിലവിലെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സംസ്ഥാനത്തെ മുഹറം അവധി ചൊവ്വാഴ്ച മാത്രമാണ്. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നാളെ അവധിയായിരിക്കും.