അമേരിക്കയിലെ ഇന്ത്യാന യൂണിവേഴ്‌സിറ്റിയിൽ നിന്നും മൂന്ന് കോടി രൂപയുടെ റിസർച്ച് സ്കോളർഷിപ്പ് നേടിയ സങ്കീർത്തനക്ക് സ്നേഹാദരവ് നൽകി
ഇരിട്ടി: അമേരിക്കയിലെ ഇന്ത്യാന യൂണിവേഴ്‌സിറ്റിയിൽ നിന്നും മൂന്ന് കോടി രൂപയുടെ റിസർച്ച് സ്കോളർഷിപ്പ് നേടി നാടിൻ്റെ അഭിമാനമായിമാറിയ പി. എ. സങ്കീർത്തനയ്ക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് വിളക്കോട് മേഖലാ കമ്മിറ്റി സ്നേഹാദരവ് നൽകി. കോൺഗ്രസ് പേരാവൂർ ബ്ലോക് വൈസ് പ്രസിഡൻ്റ് പി. പി. മുസ്തഫ ഉപഹാരം നൽകിയും മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് മെമ്പർ ബി. മിനി സങ്കീർത്തനയെ ഷാളണിയിച്ചും അഭിനന്ദിച്ചു . എൻ. എം. നിസാർ , കെ .കെ .ഗിരീഷ് ,ജാരിയ ബീഗം തുടങ്ങിയവർ സംബന്ധിച്ചു