മട്ടന്നൂർ : KSCWF ഇൻ്റെ സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻ്റ് ആയി അലിമോൻ വെണ്ടല്ലൂർ, ജനറൽ സെക്രട്ടറി ആയി തില്ലെങ്കേരി സ്വദേശി എം സി വേണു, ട്രഷറാർ അബ്ദുൽ റഹ്മാൻ പൂനൂർ, വൈസ് പ്രസിഡൻ്റ്മാരായി മനോജ് കാരയിൽ, ഇസ്മായിൽ മേപ്പയൂർ, സെക്രട്ടറിമാരായി റിയാസ് തിരുവമ്പാടി, അബ്ദുൽ കാദർ കൊടുവള്ളി എന്നിവരെയും സംസ്ഥാന പ്രവർതക സമിതി അംഗങ്ങളായി ശശാങ്കൻ കോളയാട്, ജയകൃഷ്ണൻ പീലിക്കോട്, ദീപേഷ് നമ്പൂതിരി, ഖലീൽ മഞ്ചേശ്വരം, സൈദലവി തൃക്കരിപ്പൂർ, മുഹമ്മദലി പി ടി, മനാഫ്, ഷിനോജ് പുന്നാട്, ഷരീഫ് പി കെ, മുരളീധരൻ മട്ടന്നൂർ, ഷംനു വളാഞ്ചേരി, സന്തോഷ്, സോമൻ വടകര എന്നിവരെയും തിരഞ്ഞെടുത്തു. കണ്ണൂർ SNDP ഹാളിൽ നടന്ന പരിപാടിയിൽ അബ്ദുൽ റഹ്മാൻ പൂനൂർ അധ്യക്ഷത വഹിച്ചു. വി മോഹനൻ, കെ രമേശൻ, ബഷീർ പൊന്നാനി എന്നിവർ പ്രസംഗിച്ചു.