ഗുരുസാദരം പരിപാടി നടത്തി
ഇരിട്ടി: തലശ്ശേതി അതിരൂപത കോര്‍പ്പറേറ്റ് എജുക്കേഷണല്‍ ഏജന്‍സി കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് ഇരിട്ടി റീജിയന്റെ നേതൃത്വത്തില്‍ എടൂരിൽ നടത്തിയ ഗുരുസാദരം പരിപാടി തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.മാത്യു ശാംസ്താംപടവില്‍ അധ്യക്ഷത വഹിച്ചു. വികാരി ജനറാള്‍ മോണ്‍ സെബാസ്റ്റ്യന്‍ പാലാക്കുഴി, സെന്റ് മേരീസ് ഫൊറോന വികാരി ഫാ.തോമസ് വടക്കേമുറിയില്‍, ടീച്ചേഴ്‌സ് ഗില്‍ഡ് പ്രസിഡന്റ് ജിനില്‍ മര്‍ക്കോസ്, സെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലിന്‍സി പി. സാം എന്നിവര്‍ പ്രസംഗിച്ചു. വിവിധ വിഷയങ്ങളില്‍ ഷോനിറ്റ് പാറത്താഴ, റവ. ഡോ. ജോസഫ് കാക്കരമറ്റം എന്നിവര്‍ ക്ലാസെടുത്തു.