അമേരിക്കയിലെ ഇന്ത്യാന യൂണിവേഴ്‌സിറ്റിയിൽ മൂന്നു കോടി രൂപയുടെ റിസർച്ച് സ്കോളർഷിപ്പ് നേടി വിളക്കോട് സ്വദേശിനി പി എ സങ്കീർത്തന.
അമേരിക്കയിലെ ഇന്ത്യാനയൂണിവേഴ്‌സിറ്റിയിൽ മൂന്നു കോടി രൂപയുടെ റിസർച്ച് സ്കോളർഷിപ്പ് നേടിയിരിക്കുകയാണ് കാക്കയങ്ങാട് വിളക്കോട്ടെ പി എ സങ്കീർത്തന.
അധ്യാപകരായ പി കെ അനിൽകുമാർ പി സി സവിത ദമ്പതികളുടെ മകളാണ്. തിരുവനന്തപുരം ഐസറിൽ പഠനം പൂർത്തിയാക്കിയതിന് ശേഷമാണ് വിദേശത്തേക്കുള്ള സ്കോളർഷിപ്പിന് അർഹത നേടിയത്. മാളവികയാണ് സഹോദരി.