വയനാട് ചൂരല്‍മലയില്‍ വൻ ഉരുള്‍ പൊട്ടല്‍; മുണ്ടക്കൈ ഒറ്റപ്പെട്ടു, നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു, മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തതായി സൂചന, രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരം
കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ ചൂരല്‍മലയില്‍ ഉരുള്‍പൊട്ടിയതായി വിവരം. പുലര്‍ച്ചെ രണ്ട് മണിയോടെ ആയിരുന്നു ഉരുള്‍പൊട്ടിയത്. പിന്നീട് 4.10-ഓടെ വീണ്ടും ഉരുള്‍പൊട്ടിയതായാണ് റിപ്പോര്‍ട്ട്. വൈത്തിരി താലൂക്ക്, വെള്ളേരിമല വില്ലേജ്, മേപ്പാടി പഞ്ചായത്തിലായിട്ടാണ് ഉരുള്‍ പൊട്ടിയത്.
മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു. നിരവധി പേര്‍ മണ്ണിനടിയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. പുഴ വഴിമാറി ഒഴുകുകയാണ്. നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റി.
നിരവധിപേര്‍ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള റോഡ് ഒലിച്ച് പോയതായി സൂചന.
വന്‍ ആള്‍നാശമുണ്ടായതായി സംശയിക്കുന്നുവെന്ന് പഞ്ചായത്തംഗം വ്യക്തമാക്കി. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ചൂരല്‍മല ടൗണില്‍ വന്‍ നാശനഷ്ടം. വന്‍ ആള്‍നാശമെന്ന് ആശങ്ക. കണ്ണൂരില്‍ നിന്ന് സൈന്യം വയനാട്ടിലേക്ക് പുറപ്പെട്ടു. റോഡ് ഗതാഗത യോഗ്യമല്ല. എയര്‍ലിഫ്റ്റിങ് സാധ്യത അന്വേഷിക്കുകയാണ്. മണ്ണുമാന്തി യന്ത്രങ്ങള്‍ സ്ഥലത്തെത്തി Read more at: https://www.suprabhaatham.com/details/405236?link=landslide-wayanadu-news-updation