മണ്ണൂര്‍ റോഡ്: അലൈന്‍മെന്റ് മാറ്റി നിര്‍മാണത്തിന് തീരുമാനം

മണ്ണൂര്‍ റോഡ്: അലൈന്‍മെന്റ് മാറ്റി നിര്‍മാണത്തിന് തീരുമാനം






  
മട്ടന്നൂര്‍:  നിയോജകമണ്ഡലത്തിലെ മട്ടന്നൂര്‍-ഇരിക്കൂര്‍ റോഡിലെ ( മണ്ണൂര്‍ ) ഗതാഗതം പുനഃസ്ഥാപിക്കുന്നതിന് പുഴതീരം ഒഴിവാക്കി റോഡ് നിര്‍മ്മിക്കാന്‍ തീരുമാനം. 
പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഇടപെടലുകളെ തുടര്‍ന്നാണ് ബദല്‍ റോഡിന് കിഫ്ബി അംഗീകാരം നല്‍കിയത്. പുഴത്തീരം ഒഴിവാക്കി റോഡിന് സമീപത്തെ ഭൂമിയും കെട്ടിടവും ഏറ്റെടുത്ത് ബദല്‍പാത നിര്‍മ്മിക്കാന്‍ കിഫ്ബി സി.ഇ.ഒ അംഗീകാരം നല്‍കി. 
ഇതിലൂടെ പുതുക്കിയ അലൈന്‍മെന്റ് തയ്യാറാക്കി നിര്‍മ്മാണ പ്രവൃത്തികള്‍ നടത്താനും കിഫ്ബി അനുമതി നല്‍കിയിട്ടുണ്ട്. അടിയന്തിരമായി ബദല്‍പാത ഒരുക്കി ഗതാഗതം പുനസ്ഥാപിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. ഭൂമിയേറ്റെടുക്കലിനും ബദല്‍ പാതക്കുമുള്ള തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കെ.ആര്‍.എഫ്.ബി എക്സിക്യൂട്ടീവ് എഞ്ചിനീയറെ മന്ത്രി ചുമതലപ്പെടുത്തി.