ഗംഗാവലി പുഴയില്‍ ശക്തമായ അടിയൊഴുക്ക്; അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ അനിശ്ചിതത്വത്തില്‍

ഗംഗാവലി പുഴയില്‍ ശക്തമായ അടിയൊഴുക്ക്; അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ അനിശ്ചിതത്വത്തില്‍




ഷിരൂര്‍ : കര്‍ണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി ഡ്രൈവര്‍ അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ അനിശ്ചിതത്വത്തില്‍.10-ാം ദിവസത്തിലേക്ക് നീണ ദൗത്യത്തിന് കാലാവസ്ഥ കടുത്ത പ്രതിസന്ധിയാണുയര്‍ത്തുന്നത്. ഇന്ന് മുങ്ങല്‍ വിദഗ്്ധര്‍ പുഴയില്‍ ആഴത്തില്‍ തെരച്ചില്‍ നടത്തില്ലെന്ന് ദൗത്യ സംഘം അറിയിച്ചു. നദിയിലെ ശക്തമായ അടിയൊഴുക്ക് വന്‍ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത് ന്നൊണ് നാവികസേന വ്യക്തമാക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ നദിയില്‍ ഇറങ്ങുന്നത് അസാധ്യമാണ്.

അതേസമയം, പുഴയിലുള്ളത് അര്‍ജുന്റെ ട്രക്ക് തന്നെയെന്ന് ഐബോഡ് പരിശോധനയിലും സ്ഥിരീകരിച്ചു. ട്രക്കിന്റെ ക്യാബിന്‍ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ ഡ്രോണ്‍ പരിശോധനയില്‍ കഴിഞ്ഞേക്കില്ലെന്നാണ് നാവികസേന അറിയിക്കുന്നത്. മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ദൗത്യം വീണ്ടും നീളും.

വ്യാഴാഴ്ച മൂന്ന് ബോട്ടുകളിലായി 15 അംഗ നാവിക സേന ഡൈവര്‍മാരമാണ് ആദ്യഘട്ട പരിശോധന നടത്തിയത്. നാവികസേനയുടെ 15 മുങ്ങല്‍ വിദഗ്‌ദ്ധരാണ് ഷിരൂരില്‍ ഉള്ളത്. അഞ്ച് പേരടങ്ങുന്ന സംഘം മൂന്ന് ബോട്ടില്‍ തെരച്ചിലിനിറങ്ങിയിരുന്നു.