ചൂണ്ടയിടുന്നതിനിടെ ഉറങ്ങി കനാലിലേക്ക് വീണു; കനോലി കനാലിൽ വീണ് യുവാവിന് ദാരുണാന്ത്യം


ചൂണ്ടയിടുന്നതിനിടെ ഉറങ്ങി കനാലിലേക്ക് വീണു; കനോലി കനാലിൽ വീണ് യുവാവിന് ദാരുണാന്ത്യം



കോഴിക്കോട്: കോഴിക്കോട് കനോലി കനാലിൽ വീണ് യുവാവ് മരിച്ചു. കുന്ദമംഗലം പത്താംമൈൽ സ്വദേശി പ്രവീണ്‍ദാസാണ് മരിച്ചത്. കോഴിക്കോട് കമ്മിഷണര്‍ ഓഫീസിലെ ഓഫീസ് അസിസ്റ്റൻറായിരുന്നു. രാത്രി 7.30 ന് സരോവരം പാര്‍ക്കിനോട് ചേര്‍ന്നായിരുന്നു സംഭവം. വൈകീട്ട് മീൻ പിടിക്കാനെത്തിയ പ്രവീണ്‍ദാസ് ചൂണ്ടയിടുന്നതിനിടെ ഉറങ്ങി അബദ്ധത്തിൽ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ചെളിയിൽ നിന്നും പുറത്തെത്തിക്കാനായില്ല. ഇതോടെയാണ് അഗ്നിരക്ഷാസേനയുടെ സഹായം തേടിയത്. രണ്ട് മണിക്കൂറിന് ശേഷം 9.30 ഓടെയാണ് മൃതദേഹം പുറത്തെടുത്തത്.