ജമ്മു കശ്മീരിൽ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടൽ: ഒരു പാക്കിസ്ഥാനി ഭീകരനെ വധിച്ചു, രണ്ട് ജവാന്മാര്‍ക്ക് പരിക്ക്
ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കുപ്‌വാരയിൽ ആണ് ഭീകരരും സുരക്ഷാ സേനയും ഏറ്റുമുട്ടുന്നത്. പാക്കിസ്ഥാൻ സ്വദേശിയായ ഒരു ഭീകരനെ സൈന്യം വധിച്ചതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം. ഏറ്റുമുട്ടലിനിടെ രണ്ട് ഇന്ത്യൻ ജവാന്മാർക്കും പരിക്കേറ്റിട്ടുണ്ട്. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണെന്നും സൈന്യം അറിയിച്ചു.