മെ​ഡി​ക്ക​ല്‍ സ്റ്റോ​റി​ല്‍​നി​ന്ന് മ​രു​ന്നു മാ​റി ന​ല്‍​കി; രോ​ഗി ഗു​രു​ത​രാ​വ​സ്ഥ​യി​ലെ​ന്ന് പ​രാ​തി

മെ​ഡി​ക്ക​ല്‍ സ്റ്റോ​റി​ല്‍​നി​ന്ന് മ​രു​ന്നു മാ​റി ന​ല്‍​കി; രോ​ഗി ഗു​രു​ത​രാ​വ​സ്ഥ​യി​ലെ​ന്ന് പ​രാ​തി


ഗാ​ന്ധി​ന​ഗ​ര്‍: കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​നു സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന മെ​ഡി​ക്ക​ല്‍ സ്റ്റോ​റി​ല്‍​നി​ന്ന് മാ​റി ന​ല്കി​യ മ​രു​ന്നു ക​ഴി​ച്ച് രോ​ഗി ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ​താ​യി പ​രാ​തി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ സ്റ്റോ​റി​നെ​തി​രേ​യും സെ​യി​ല്‍​സ് മാ​നെ​തി​രേ​യും ഗാ​ന്ധി​ന​ഗ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.

ര​ണ്ടാ​ഴ്ച മു​മ്പാ​ണ് സം​ഭ​വം. വ​യ​റു​വേ​ദ​ന​യെ​ത്തു​ട​ര്‍​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഗാ​സ്‌​ട്രോ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ തേ​ടി​യ വ​യോ​ധി​ക​ന് ഡോ​ക്ട​ര്‍ മ​രു​ന്നു കു​റി​ച്ച് ന​ല്‍​കി. തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ലു​ള്ള മ​രു​ന്നു ക​ട​യി​ല്‍​നി​ന്ന് മ​രു​ന്ന് വാ​ങ്ങി.

ര​ണ്ടാ​ഴ്ച​യോ​ളം രോ​ഗി മ​രു​ന്ന് ക​ഴി​ക്കു​ക​യും ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​കു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് വീ​ണ്ടും മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി ഡോ​ക്ട​റെ ക​ണ്ട​പ്പോ​ഴാ​ണ് മ​രു​ന്ന് മാ​റി​യെ​ന്നും കാ​ന്‍​സ​ര്‍ രോ​ഗ ചി​കി​ത്സ​യ്ക്കു​ള്ള മ​രു​ന്നാ​ണ് ഇ​യാ​ള്‍ ക​ഴി​ച്ചു കൊ​ണ്ടി​രി​ന്ന​തെ​ന്നും മ​ന​സി​ലാ​യ​ത്.

ഇ​തേ​ത്തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ള്‍ ഗാ​ന്ധി​ന​ഗ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. തു​ട​ര്‍​ന്ന് മെ​ഡി​ക്ക​ല്‍ സ്റ്റോ​ര്‍ ഉ​ട​മ​യെ​യും മ​രു​ന്ന് ന​ല്‍​കി​യ സെ​യി​ല്‍​സ്മാ​നെ​യും പ്ര​തി​യാ​ക്കി പോ​ലീ​സ് കേ​സെ​ടു​ത്തു. സം​ഭ​വ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ സ്റ്റോ​റി​ന്‍റെ ലൈ​സ​ന്‍​സ് സ​സ്‌​പെ​ന്‍റ് ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് എ​സ്എ​ച്ച്ഒ ടി. ​ശ്രീ​ജി​ത്ത് അ​റി​യി​ച്ചു.