ക​ർ​ണാ​ട​കയിൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​ക​ളെ കൂ​ട്ട ബ​ലാ​ത്സംഗത്തിനിരയാക്കിയ സംഭവം: ​. വ​യ​നാ​ട് തോ​ല്‍പ്പെ​ട്ടി സ്വ​ദേ​ശി​ക​ൾ ഉൾപ്പെടെ അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ൽ

ക​ർ​ണാ​ട​കയിൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​ക​ളെ കൂ​ട്ട ബ​ലാ​ത്സംഗത്തിനിരയാക്കിയ സംഭവം: ​. വ​യ​നാ​ട് തോ​ല്‍പ്പെ​ട്ടി സ്വ​ദേ​ശി​ക​ൾ ഉൾപ്പെടെ അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ൽ



 

ബം​ഗ​ളൂ​രു: കു​ട്ട​യി​ല്‍ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​ക​ളെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ കേ​സി​ല്‍ മൂ​ന്ന് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍പ്പെ​ടെ അ​ഞ്ചു പേരെ അറസ്റ്റ് ചെയ്തു. വ​യ​നാ​ട് തോ​ല്‍പ്പെ​ട്ടി സ്വ​ദേ​ശി​ക​ളാ​യ രാ​ഹു​ല്‍ (21), മ​നു (25), സ​ന്ദീ​പ് (27), ക​ർ​ണാ​ട​ക ന​ത്തം​ഗ​ള സ്വ​ദേ​ശി​ക​ളാ​യ ന​വീ​ന്ദ്ര (24), അ​ക്ഷ​യ് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ട് പെ​ണ്‍കു​ട്ടി​ക​ളെ​യാ​ണ് പ്ര​തി​ക​ള്‍ കാ​റി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ഇ​തി​ല്‍ ഒ​രു പെ​ണ്‍കു​ട്ടി​യെ അ​ഞ്ചു​പേ​രും ചേ​ർ​ന്ന് കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു. ലി​ഫ്റ്റ് ന​ല്‍കാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് പ്ര​തി​ക​ള്‍ പെ​ണ്‍കു​ട്ടി​ക​ളെ കാ​റി​ല്‍ ക​യ​റ്റി​യ​ത്. പി​ന്നാ​ലെ ഇ​വ​രു​മാ​യി ന​ത്തം​ഗ​ള​യി​ലെ കാ​പ്പി​ത്തോ​ട്ട​ത്തി​ലേ​ക്ക് പോവുകയും ഇ​വി​ടെ​വെ​ച്ച്‌ ഒ​രു പെ​ണ്‍കു​ട്ടി​യെ പ്ര​തി​ക​ള്‍ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കുകയുമായിരുന്നു. 

പി​ന്നാ​ലെ ര​ണ്ടാ​മ​ത്തെ പെ​ണ്‍കു​ട്ടി​യെ​യും പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പെ​ണ്‍കു​ട്ടി ഇ​വ​രി​ല്‍നി​ന്ന് ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്ന് പെ​ണ്‍കു​ട്ടി നാ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി​യ​തോ​ടെ പ്ര​തി​ക​ള്‍ ര​ക്ഷ​പ്പെ​ടാ​ൻ ശ്രമിക്കുകയും തുടർന്ന് ഇ​വ​രു​ടെ കാ​ർ നാ​ട്ടു​കാ​ർ ത​ട​ഞ്ഞി​ട്ട​തോ​ടെ പെ​ണ്‍കു​ട്ടി​യെ ഉ​പേ​ക്ഷി​ച്ച്‌ പ്ര​തി​ക​ള്‍ കടന്നുകളയുകയുമായിരുന്നു. തു​ട​ർ​ന്ന് പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്രതികളെ പിടികൂടിയത്.