ടി കെ മുഹമ്മദലി അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു
ഇരിട്ടി: എസ് ടി യു ഇരിട്ടി മേഖല മുൻ പ്രസിഡണ്ടും മുസ്ലിം ലീഗ് പ്രവർത്തകനുമായിരുന്ന ഇരിട്ടി ടി കെ മുഹമ്മദലി അനുസ്മരണവും പ്രാർത്ഥന സദസ്സും മുസ്ലിംലീഗ് ഇരിട്ടി ടൗൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.
മുസ്ലിം ലീഗ് ഇരിട്ടി മുനിസിപ്പൽ ജനറൽ സെക്രട്ടറി വി പി അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു.
മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് നസീർ നെല്ലൂർ അനുസ്മരണ പ്രഭാഷണം നടത്തി .
മുസ്ലിം ലീഗ് ഇരിട്ടി ടൗൺ പ്രസിഡണ്ട് തറാൽ ഈസ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി എൻ കെ ഷറഫുദ്ദീൻ സ്വാഗതവും ഫിറോസ് മുരിക്കഞ്ചേരി നന്ദിയും പറഞ്ഞു.
മുസ്ലിം ലീഗ് കണ്ണൂർ ജില്ല പ്രവർത്തകസമിതി അംഗം എം.കെ. മുഹമ്മദ് വിളക്കോട് , പേരാവൂർ നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് എംകെ ഹാരിസ്, പ്രവാസി ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി നാസർ കേളോത്ത് , മുസ്ലിംലീഗ് ഇരിട്ടി മുനിസിപ്പൽ പ്രസിഡൻറ് സമീർ പുന്നാട് ,എം കെ അബ്ദുൽ ഹക്കീം,സക്കറിയ പാറയിൽ, കെ മുഹമ്മദലി, കെ പി ജാസർ ,കെ.ടി. സിയാദ് , കെ അഷ്റഫ്, എൻ.കെ സക്കറിയ, തറാൽ തൻസീർ പ്രസംഗിച്ചു