പായം കരിയാലിൽ അപകടാവസ്ഥയിലായ വീട്ടിൽ നിന്നും കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു

പായം കരിയാലിൽ അപകടാവസ്ഥയിലായ വീട്ടിൽ നിന്നും കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു 





 
ഇരിട്ടി : പായം പഞ്ചായത്തിലെ കരിയാലിൽ അപകടത്തിലായ വീട്ടിൽ നിന്നും അസുഖബാധിതനായ മകനെയും അമ്മയെയും മാറ്റിപ്പാർപ്പിച്ചു. പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനിയുടെ നേതൃത്വത്തിലാണ് കരിയാലിലെ പുല്ലായിക്കൊടി കാർത്ത്യായനിയേയും അസുഖബാധിതനായ മകൻ പുരുഷോത്തമനേയും മറ്റൊരു വീട്ടിലേക്ക്  മാറ്റിപ്പാപ്പിച്ചത്. ഇവരുടെ ഓടിട്ട വീടിന്റെ ഒരു ഭാഗം കഴിഞ്ഞ ദിവസം തകർന്നിരുന്നു. ഏതുനിമിഷവും വീട് ഇടിഞ്ഞു വീഴുമെന്ന അവസ്ഥയിലാണെന്ന് നാട്ടുകാർ അറിയിച്ചതിനെത്തുടർന്നാണ്  പായം പഞ്ചായത്ത് പ്രസിഡണ്ട് പി. രജനി, വൈസ് പ്രസിഡണ്ട് അഡ്വ. എം. വിനോദ് കുമാർ, പഞ്ചായത്തംഗങ്ങളായ വി. പ്രമീള, ബിജു കോങ്ങാടൻ, വാർഡ് കൺവീനർ ഷിതു കരിയാൽ, കെ. ധനേഷ് എന്നിവരുടെ നേതൃത്വത്തിൽ മറ്റൊരു വീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചത്