മഴ ശക്തമാകുന്നു; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു

മഴ ശക്തമാകുന്നു; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  കളക്ടർ അവധി പ്രഖ്യാപിച്ചു


വയനാട്: മഴ അതിശക്തമാകുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്തെ 7 ജില്ലകളിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, മലപ്പുറം, എറണാകുളം, വയനാട്, കാസർകോട് ജില്ലകളിലും മാഹിയിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട് സ്കൂളുകൾക്ക് മാത്രമാണ് അവധി. കോളേജുകൾക്ക് ബാധകമല്ല. വയനാട്ടിൽ ഇന്നലെ മുതൽ ഇടവിട്ട് ശക്തമായ മഴ പെയ്യുന്നുണ്ട്. കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി മേഖലകളിലും മഴ ഉണ്ട്രാവിലെ മഴയ്ക്ക് നേരിയ ശമനം അനുഭവപ്പെടുന്നുണ്ട്