ഇൻഫോപാർക്ക് ജീവനക്കാരനായ സുമേഷ് നാട്ടുകാരിയായ പെൺ സുഹൃത്തുമായി ഒന്നിച്ചായിരുന്നു കഴിഞ്ഞിരുന്നത്
ഇടുക്കി : അടിമാലിയിൽ കാമുകനെതിരെ കാമുകി ക്വട്ടേഷൻ കൊടുത്തു. കുഞ്ചിത്തണ്ണി ഉപ്പാർ സ്വദേശി സുമേഷ് പരിക്കേറ്റ് ആശുപത്രിയിൽ. കുഞ്ചിത്തണ്ണി സ്വദേശിനിയും ഇൻഫോപാർക്ക് ജീവനക്കാരിയുമായ അർച്ചന സാബുവിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. അർച്ചന സാബുവുംസുമേഷും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇരുവരും ഒന്നിച്ച് കഴിയുകയുമായിരുന്നു. എന്നാൽ ഇതിനിടെ തമ്മിൽ പിണങ്ങിയതോടെ യുവാവ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടതാണ് പ്രകോപന കാരണം.
കല്ലാർകുട്ടിയിൽ വച്ച് വാഹനം തടഞ്ഞ ക്വട്ടേഷൻ സംഘം യുവാവിനെ ആക്രമിച്ചു . ക്വട്ടേഷൻ നൽകി സുമേഷിന്റെ മൊബൈൽ ഫോൺ കവരുകയായിരുന്നു ലക്ഷ്യം.കൈ സീറ്റിനോട് ചേർത്ത് കെട്ടിയതിനു ശേഷം ഫോണുമായി മുങ്ങി. രാവിലെ ഇതുവഴി പോയ യാത്രക്കാരാണ് കാറിൽ കെട്ടിയിട്ട നിലയിൽ യുവാവിനെ കണ്ടെത്തിയത്. പിന്നീട് യുവാവിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇൻഫോപാർക്ക് ജീവനക്കാരനായ സുമേഷ് നാട്ടുകാരിയായ പെൺ സുഹൃത്തുമായി ഒന്നിച്ചായിരുന്നു കഴിഞ്ഞിരുന്നത് .ഇതിനിടയിൽ ഇരുവരും തമ്മിൽ പിണങ്ങി. സുമേഷ് സ്വകാര്യ ദൃശ്യങ്ങളും ശബ്ദസന്ദേശങ്ങളും ഇൻസ്റ്റഗ്രാം വഴി പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി യുവതി ഇൻഫോ പാർക്ക് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഫോണ്‍ ഹാജരാക്കാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. ഫോണ്‍ തട്ടിയെടുക്കാന്‍ യുവതിയാണ് ക്വട്ടേഷന് നല്‍കിയതെന്നാണ് സുമേഷ് പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. യുവാവിന്റെ പരാതിയില്‍ അടിമാലി പോലീസ് അന്വേഷണം ആരംഭിച്ചു.