എസ്.എസ്.എഫ് ഇരിട്ടി ഡിവിഷൻ ‘സാഹിത്യോത്സവ്’ ശനി, ഞായർ ദിവസങ്ങളിൽ പേരാവൂരിൽ
പേരാവൂർ: എസ്.എസ്.എഫ് ഇരിട്ടി ഡിവിഷൻ സാഹിത്യോത്സവ് ശനി, ഞായർ ദിവസങ്ങളിൽ പേരാവൂർ മുരിങ്ങോടിയിൽ നടക്കും. ശനിയാഴ്ച രാവിലെ പത്തിന് സ്വാഗത സംഘം ചെയർമാൻ മജീദ് ദാരിമി പതാകയുയർത്തും. ജിനേഷ് കുമാർ എരമം ഉദ്ഘാടനം ചെയ്യും. രാത്രി ആസ്വാദന സദസ്. എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി റസീൻ അബ്ദുള്ളയുടെയും അലിഫ് പ്രിൻസിപ്പൾ സിദ്ദിഖ് മഹ് മൂദി വിളയിലിന്റെയും പ്രഭാഷണം. ഞായറാഴ്ച വൈകിട്ട് ആറിന് സമാപന സമ്മേളനം എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ആർ.പി.ഹുസൈൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് മുസ്ലീം ജമാഅത്ത് ഇരിട്ടി സോൺ സെക്രട്ടറി അബ്ദുൾ സലാം സഖാഫിയുടെ പ്രഭാഷണം.
പത്രസമ്മേളനത്തിൽ പ്രോഗ്രാം കമ്മിറ്റി കൺവീനർ അഷറഫ് ചെവിടിക്കുന്ന്, ഡിവിഷൻ പ്രസിഡൻറ് അഡ്വ.മിദ്ലാജ് സഖാഫി, കൺവീനർ ഷാഫി അമാനി, സി.ജസീർ എന്നിവർ പങ്കെടുത്തു.