അടക്കത്തോട് ശാന്തിഗിരിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ വ്യപക നാശനഷ്ടം

അടക്കത്തോട് ശാന്തിഗിരിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ വ്യപക നാശനഷ്ടം





കേളകം: ശാന്തിഗിരിയിൽ ഉണ്ടായ  ഉരുൾപൊട്ടലിൽ വ്യപക നാശനഷ്ടം.  പ്രദേശത്തെ ഏഴ് കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കൊട്ടിയൂർ വനത്തിൽ ഉണ്ടായ  ഉരുൾപൊട്ടലിനെത്തുടർന്ന് മലവെള്ളം  ജനവാസ മേഖലയിലേക്ക് കുത്തി ഒഴുകുകയായിരുന്നു. ശാന്തിഗിരി - വെണ്ടേക്കുംചാൽ റോഡിൽ വെള്ളം കുത്തിയൊഴുകി പാത ഭാഗികമായി തകർന്നു. ശാന്തിഗിരി റോഡിലെ പള്ളിവാതുക്കൽ ഇട്ടിയ വിരയുടെ ഫാം ഹൗസ് മലവെള്ളപ്പാച്ചിലിൽ തകർന്നു.