കനത്ത മഴ: കൂറ്റൻ ഫ്ലക്സ് ബോര്‍ഡ് ട്രാക്കിലേക്ക് മറിഞ്ഞു വീണു; കൊച്ചി മെട്രോ സര്‍വീസ് തടസപ്പെട്ടു
കൊച്ചി: കനത്ത മഴയിൽ കൊച്ചി മെട്രോ ട്രാക്കിലേക്ക് ഫ്ലക്സ് ബോർഡ് മറിഞ്ഞു വീണ് അപകടം. കലൂര്‍ മെട്രോ സ്റ്റേഷനും ടൗൺ ഹാൾ മെട്രോ സ്റ്റേഷനും ഇടയിലാണ് അപകടം ഉണ്ടായത്. ഇതോടെ ഈ റൂട്ടിൽ ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്. ഫ്ലക്സ് ബോര്‍ഡ് മാറ്റിയ ശേഷം സര്‍വീസ് പുനരാരംഭിക്കും.